പനമറ്റം: വായനപക്ഷാചരണത്തിന്റെ ഭാഗമായി പൊൻകുന്നം എസ്ഡി യുപി സ്കൂൾ വിദ്യാർഥികളും അധ്യാപകരും വെളിയന്നൂർ ദേശാഭിമാനി വായനശാല സന്ദർശിച്ചു. ദേശീയ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ആൻസമ്മ തോമസ് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണപ്രഭാഷണം നടത്തി. വായനശാലാ പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.
ബാലവേദി മെന്റർമാരായ രുക്മിണിയമ്മ, ശാന്തകുമാരിയമ്മ, ചന്ദ്രമതി, സിജി അനീഷ്, ടി.കെ. മനോജ്, വായനശാല സെക്രട്ടറി പി.എസ്. രാജീവ്, യുവത സെക്രട്ടറി ഐശ്വര്യാ പ്രസാദ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് സമ്മാനങ്ങളും വായിക്കുന്നതിനായി പുസ്തകങ്ങളും നൽകി.